നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ഹോളി മാഗി പള്ളിയിൽ എക്യുമെനിക്കൽ കാരൾഗാന സായാഹ്നം ഇന്ന്.

മൂവാറ്റുപുഴ : ഹോളി മാഗി ഫൊറോന പള്ളിയിൽ എക്യുമെനിക്കൽ കാരൾഗാന സായാഹ്നം ‘ഗ്ലോറിയ 2019’ ഇന്ന് പള്ളിയങ്കണത്തിൽ വച്ച് നടക്കും. വൈകുന്നേരം ആറ് മണിക്ക് കോതമംഗലം രൂപത വികാരി ജനറൽ മോണ്‍. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ക്രൈസ്തവ ദേവാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഗായക സംഘങ്ങൾ പങ്കെടുക്കുമെന്ന് വികാരി ഫാ. പോൾ നെടുന്പുറത്ത് അറിയിച്ചു.