അയല്‍പക്കംതൊടുപുഴ
വണ്ണപ്പുറത്തെ പകർച്ച പനിയുടെ കാരണം അറിയാൻ ആരോഗ്യവകുപ്പ്

വണ്ണപ്പുറം: ജില്ലയിലെ പകർച്ച പനിയുടെ കാരണങ്ങൾ അറിയുന്നതിനായി ആരോഗ്യ വകുപ്പിന്റെ വിദഗ്ധസംഘം വണ്ണപ്പുറം പഞ്ചായത്തിലെത്തി.കഴിഞ്ഞ വർഷം കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് വണ്ണപ്പുറത്താണ്. ഈ സാഹചര്യം കണക്കിലെടുത്ത് അസിസ്റ്റൻറ് ഡയറക്ടർ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയത്.ഇവർ വെള്ളക്കയത്തുനിന്നും ലാർവയും ശേഖരിച്ചു. തിരുവനന്തപുരത്തുനിന്നും എത്തിയ സംഘം മൂന്നുദിവസം ജില്ലയിൽ ഉണ്ടാകും.തൊടുപുഴയിലും,പരിസരപ്രദേശങ്ങളിൽ നിന്നും കൊതുക് ശേഖരണവും നടത്തും. മലമ്പനി റിപ്പോർട്ട് ചെയ്ത പുറപ്പുഴ പഞ്ചായത്തിലും, സംഘം എത്തും.കൂടാതെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇവർ സന്ദർശനം നടത്തും.എൻഡോമോളജിസ്റ്റ് ആതിര,അസിസ്റ്റൻറ് എൻഡോമോളജിസ്റ്റ് വേണുഗോപാൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.