സമ്പൂർണ്ണ ക്യാൻസര്‍ നിയന്ത്രണ പദ്ധതി മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് മൂവാറ്റുപുഴ നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഉഷ ശശിധരന് നിര്‍വഹിച്ചു. ക്ഷേമകാര്യ വികസനസമിതി ചെയര്മാന് എം.എ. സഹീര്‍ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയന്, പി.എസ്. വിജയകുമാര്‍, പി.വൈ. നൂറുദീന്‍, രാജി ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ്. സുരേഷ് ക്ലാസെടുത്തു.എൺപത് ശതമാനം ക്യാന്‍സറും നേരത്ത കണ്ടെത്താനായാൽ ചികത്സിച്ച് പൂര്‍ണമായും സുഖപ്പെടുത്താവുന്നതാണ് . അതിന് ആവശ്യമായ ബോധവത്കരണ ക്ലാസുകള്‍ ആര്‍ദ്രം മിഷന്റെ ഭാഗമായിനൽകും.ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നതിനായി ഓരോപ്രദേശത്തും പരിശോധന സംവിധാനം ഏര്‍പ്പെടുത്തുക പദ്ധതിയുടെ ലക്ഷ്യമാണ്. മൂവാറ്റുപുഴ നഗരസഭയിലെ എല്ലാ വാര്‍ഡികളിലും ബോധവത്കരണ ക്ലാസുകളും പരിശോധന കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് ഡോ. ആശ വിജയന് പറഞ്ഞു.