വ്യാജ രേഖ ചമച്ച തോമസ് പോളിനെ അറസ്റ്റ് ചെയ്യാത്തതിൽ കൂറ്റൻ പ്രതിഷേധം.

മുവാറ്റുപുഴ:കോതമംഗലം മാർ തോമ ചെറിയ പള്ളി പിടിച്ചെടുക്കാൻ 1934 ഭരണഘടനയുടെ വ്യാജ പതിപ്പ് കോടതിയിൽ ഹാജരാക്കിയ തോമസ് പോളിനെതിരെ F.I.R രേഖപ്പെടുത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ D.Y.S.P ഓഫീസിലേക്ക് നടത്തിയ സായാഹ്ന ജനകീയ മാർച്ചിൽ ആയിരക്കണക്കിനാളുകൾ അണി ചേർന്നു. വെള്ളൂർക്കുന്നം ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി നിർമല ജംഗ്ഷനിലൂടെ DYSP ഓഫീസിൽ സമാപിച്ചു. കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടത്തിന്റെ ഐതീഹ്യവും സംസ്ക്കാരവും നഷ്ടപ്പെടുത്തുവാനുള്ള മലങ്കര ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെയായിരുന്നു ജനകീയ മാർച്ച്. ഡി.വൈ.എസ്.പി ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. മുൻ എം.എൽ.എ ബാബു പോൾ ഉദ്ഘാടനം ചെയ്തു. 1934 ഭരണഘടനയുടെ യഥാർത്ഥ പതിപ്പ് ഇത് വരെയും ആരും കണ്ടിട്ടില്ലെന്ന് ആരോപിച്ചു. തോമസ് പോൾ ഒരു വ്യാജ വിധിയിലൂടെയാണ് പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നും ബാബു പോൾ പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി. നീതി നടപ്പാക്കാൻ അയോധ്യ വിഷയത്തിൽ സുപ്രീം കോടതി എടുത്ത നിലപാട് എന്ത് കൊണ്ടാണ് ചെറിയ പള്ളി വിഷയത്തിൽ സ്വീകരിക്കാത്തത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ്, കെ.പി ബാബു, ഷമീർ പനയ്ക്കൽ, എം.എസ്. എൽദോസ്, എൻ.സി ചെറിയാൻ, ഷിബു തെക്കുംപുറം, അബു മൊയ്തീൻ, ചന്ദ്രകല ശശിധരൻ, അഡ്വ.രാജേഷ് രാജൻ, പ്രവീൺ തൃക്കരിയൂർ, എ. ടി പൗലോസ്, ജോമി തെക്കേക്കര, പി.എം സിദ്ധിഖ്, ജെയിംസ് കൊറമ്പേൽ, ബാബു പോൾ മാറാച്ചേരി, സുബാഷ് കടക്കോട്, സി.കെ ഷാജി, ബേബി ചുണ്ടാട്ട്, ബിനോയ് മണ്ണംചേരി, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Back to top button
error: Content is protected !!