രാഷ്ട്രീയം
പായിപ്ര ഗവ. യുപി സ്കൂള്‍ പരിസരം ശുചീകരിച്ചു.

മുവാറ്റുപുഴ: മുസ്ലിം യൂത്ത് ലീഗ് പായിപ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായിപ്ര ഗവ. യുപി സ്കൂള്‍ പരിസരം ശുചീകരിച്ചു. പൊതു സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് ലീഗ് സ്കൂള്‍ പരിസരം ശുചീകരിച്ചത്. സ്വതന്ത്ര കര്‍ഷക സംഘം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അലി പായിപ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കെ.എം. നിഷാദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അസ്ഹല്‍, ട്രഷറര്‍ കെ.എ. സുബൈര്‍, പി.എം. നവാസ്, ജബ്ബാര്‍ മയ്യുണ്ണി, കെ.എഅര്ഷദ്, മുഹമ്മദ് ദില്ദാര്, അഹമ്മദ് ദില്ക്കാഷ്, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.