നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
‘പൊതുയിടം എൻ്റെതും’ സന്ദേശവുമായി മൂവാറ്റുപുഴ നഗരത്തില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.

മൂവാറ്റുപുഴ:സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്‍െറ ‘സധൈര്യം മുന്നോട്ട് ‘ പദ്ധതിയുടെ ഭാഗമായി ‘പൊതുയിടം എന്റെതും’ എന്ന സന്ദേശമുയർത്തി മൂവാറ്റുപുഴയിൽ രാത്രി നടത്തം സംഘടിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് മുനിസിപ്പല്‍ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച നടത്തം കച്ചേരിത്താഴം, പുഴക്കരക്കാവ്, ലതാ സ്റ്റാന്‍ഡ്, പി.ഒ ജങ്ഷന്‍,കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡ് ജംഗ്ഷൻ, നെഹ്റു പാര്‍ക്ക്, കീച്ചേരിപ്പടി തുടങ്ങിയ പ്രദേശങ്ങളിലൂടെ എത്തി മുനിസിപ്പല്‍ ഓഫിസില്‍ സമാപിച്ചു.കൂട്ടനടത്തം മുവാറ്റുപുഴ മുനിസിപ്പൽ ചെയര്‍പേഴ്സന്‍ ഉഷ ശശിധരന്‍ ഉദ്‌ഘാടനം ചെയ്‌തു.കൂട്ടനടത്തത്തിന് കൗൺസിലർമാർ ഉൾപ്പെടെ അൻപതോളം വനിതകൾ പങ്കെടുത്തു.ഒറ്റക്ക് നടക്കാന്‍ ധൈര്യപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.