നഗരസഭയിലെ പതിനൊന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.

മുവാറ്റുപുഴ;നഗരസഭയിലെ പതിനൊന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.ഒരാഴ്ചയിലേറെയായി നിർമല മെഡിക്കൽ; സെന്ററിന് സമീപം പൈപ്പ് പൊട്ടിയതിനെത്തുടർന്ന്  രണ്ടാർ നിവാസികൾക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയായിരുന്നു പരാതിയുമായി ജല തൗതോറിറ്റിയെ സമീപിച്ചപ്പോൾ കരാറുകാർ സമരത്തിലായതുകൊണ്ട് അറ്റകുറ്റപണികൾ ഉടൻ നടത്താനാകില്ലെന്നായിരുന്നു മറുപടി .ഇതേതുടർന്ന് പ്രദേശവാസികൾ  കഴിഞ്ഞ ദിവസം ജല അതോറിറ്റിക്ക് മുന്നിൽ ധർണ്ണ നടത്തി.  പിന്തുണയുമായി  നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ എത്തിയതോടെ സമരം ശക്തമായിയിരുന്നു .ഇതേതുടർന്ന്  ജല അതോറിറ്റി  അധികാരികളുമായി പ്രദേശവാസികളും ,കൗൺസിലർമാരും നടത്തിയ ചർച്ചയിൽ പ്രശനം ഉടനടി പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു .തുടർന്ന് ഇന്നലെ പെരുമ്പാവൂരിൽ നിന്ന്നും തൊഴിലാളികളെ എത്തിച്ച് പൈപ്പ് നന്നകുകയായിരുന്നു.പൈപ്പ് നന്നാക്കിയതോടെ പ്രദേശത്തെ നാല്പത് വീടുകൾക്ക് കുടിവെള്ളം ക്ഷാമത്തിൽനിന്നും പരിഹാരമായി  

ചിത്രം:-പൈപ്പ് പൊട്ടിയത് നന്നാക്കുന്നു ..

Leave a Reply

Back to top button
error: Content is protected !!