മാറാടി കുരുക്കുന്നപുര ത്ത് സർവ്വമത സർവകക്ഷി യോഗം ചേർന്നു.

മുവാറ്റുപുഴ ന്യൂസ് .ഇൻ
ഫോട്ടോസ്:അനീഷ് തങ്കപ്പൻ
മൂവാറ്റുപുഴ: മാറാടിയിലെ യാക്കോബായ വിശ്വാസികളുടെ അതീനതയിലുള്ള കുരുക്കുന്നപുരം മാര്‍ത്തമറിയം യാക്കോബായ പള്ളി പിടിച്ചെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ നീക്കത്തിനെതിരെ മാറാടി പഞ്ചായത്തിലെയും, സമീപ പ്രദേശങ്ങളിലേയും യാക്കോബായ വിശ്വാസികളുടെയും, സര്‍വ്വമത കക്ഷികളുടെയും നേതൃത്വത്തില്‍ റാലിയും വിശദീകരണ യോഗവും നടത്തി.എൽദോ എബ്രഹാം എം എൽ എ അധ്യക്ഷനായ യോഗം, അഡ്വ ഡീൻ കുര്യാക്കോസ് എം പി ഉൽഘാടനം നിർവഹിച്ചു.മുൻ എം എൽ എ ഡോ:സെബാസ്റ്റിൻ പോൾ മുഖ്യപ്രഭാഷണം നടത്തി.ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മഞ്ചേരിപടിയിൽ നിന്നാരംഭിച്ച കൂറ്റൻ റാലി മാറാടി മണ്ണത്തൂർ കവലയിൽ അവസാനിച്ചു.യോഗത്തിൽ യൂഹാനോൻ റമ്പാൻ,സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ,എം.എല്‍.എമാരായ ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, മുന്‍എം.പിമാരായ ജോയ്‌സ് ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ജോസഫ് വാഴയ്ക്കന്‍, ബാബു പോള്‍, ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മാറാടി മുഹ് യദ്ദീന്‍ ജുമാമസ്ജിദ് ചീഫ് ഇമാം നസീര്‍ കാഷിഫി, മാറാടി ഭഗവതി ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന്‍ ഇളയത്, എസ്.എന്‍.ഡി.പി. യോഗം ഭാരവാഹി വിജയന്‍ കളരിക്കകുടി, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഭാരവാഹി കെ.കെ.ദിലീപ്കുമാര്‍, കെ.പി.എം.എസ്.ഭാരവാഹി പി.ശശി,തുടങ്ങിയവർ പ്രസംഗിച്ചു.


