കല്ലൂര്‍ക്കാട്നാട്ടിന്‍പുറം ലൈവ്
കല്ലൂർക്കാട് വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മാല കവർന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

മൂവാറ്റുപുഴ:-വൃദ്ധദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി മാല കവർന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.കഴിഞ്ഞ ബുധനാഴ്ച,തഴുവൻകുന്ന് കളപ്പുരയ്ക്കൽ സ്കറിയ-ചിന്നമ്മ ദമ്പതികളുടെ വീട്ടിൽ എട്ടുമണിയോടെയായിരുന്നു സംഭവം.വീട്ടിലെത്തിയ പ്രതി വീട്ടമ്മ കതക് തുറന്നപ്പോൾ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞു.

പ്രതിയുടെ രേഖാചിത്രം ഇന്ന് പോലീസ് പുറത്തുവിട്ടു.ഉദേശം അഞ്ചര അടി ഉയരം, തടിച്ച ശരീരം, കറുത്ത നിറം, കുടവയർ,40 വയസ്സിന് മുകളിൽ പ്രായം, കള്ളിമുണ്ടും ഷർട്ടും വേഷം, വെള്ള കളർ സ്ക്കൂട്ടർ,…. ഇയാളെപ്പറ്റി എന്തെങ്കിലും അറിവുള്ളവർ 9497987124, 9497980470, 0485-2289235 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.