നാട്ടിന്‍പുറം ലൈവ്വാളകം
മേക്കടമ്പ് പൊട്ടുമുകൾ ശ്രീ ധർമ്മശാസ്താ – ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന .

മുവാറ്റുപുഴ :മേക്കടമ്പ് പൊട്ടുമുകൾ ശ്രീ ധർമ്മശാസ്താ – ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന നാളെ നടക്കും . രാവിലെ 9 ന് വിദ്യാഗോപാല മന്ത്രാർച്ചന .വിദ്യാർഥികൾക്കുണ്ടാകുന്ന പരീക്ഷ ഭയം ,ഓർമ്മക്കുറവ് അലസത എന്നിവ പരിഹരിച്ചു ഉന്നതവിജയം നേടുന്നതിനായി നടത്തുന്ന യജ്ഞത്തിന് ഭാഗവത സൂര്യൻ പി. കെ. വ്യാസൻ അമനകര നേതൃത്വം നൽകും.ഏറെ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. യജ്ഞവേദിയിൽ പൂജിച്ച സരസ്വതാഘൃതം പൂജയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുന്നതാണ്.