മെഗാ തിരുവാതിര നടന്നു

മൂവാറ്റുപുഴ: പൂര്‍വ്വികര്‍ തുടങ്ങിവച്ച മഹത്തരമായ കലാരൂപമാണ് തിരുവാതിരയെന്ന് സിനിമാതാരം ആശാ ശരത് .മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെകുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, മുൻ എം.എൽ.എയും അജു ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഗോപി കോട്ടമുറിയ്ക്കല്‍, അജു ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രമോദ്. കെ.തമ്പാന്‍, യൂണിയന്‍ ബോര്‍ഡംഗം അഡ്വ.എന്‍.രമേശ്, തിരുവാതിര ടീം ലീഡര്‍ ബീന, അഡ്വ. റഷീദ് എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.ഡി.പി. യൂണിയന്റെയും അജു ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. 250ഓളം പേരടങ്ങുന്ന സംഘം അവതരിപ്പിച്ച തിരുവാതിര ഒരു മണിക്കൂറോളം നീണ്ട് നിന്നു. നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയമഹോത്സവത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര ഉദ്ഘാടനം സിനിമാതാരം ആശാ ശരത് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയമഹോത്സവത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിര