കെ എസ് ആർ റ്റി സി ബസുകൾ കൂട്ടിയിടിച്ചു:ആളപായമില്ല

മുവാറ്റുപുഴ:എംസി റോഡിൽ കെഎസ്ആർറ്റിസി ബസുകൾ കൂട്ടിയിടിച്ചു അപകടം. കൂത്താട്ടുകുളം – മുവാറ്റുപുഴ എംസി റോഡിൽ ആറൂർ പമ്പിന് സമീപം ഇന്നലെ എട്ടരയോടെയായിരുന്നു അപകടം. കൂത്താട്ടുകുളം ഭാഗത്തുനിന്നും  മൂവാറ്റുപുഴകയിലേക്ക്  പോവുകയായിരുന്ന  ഓർഡിനറി ബസിൻ്റെ പിന്നിൽ കൊട്ടാരക്കരയിൽ നിന്നും – സുളളിയക്ക് പോവുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ് ഇടിക്കുകയായിരുന്നു. ബസിനെ മറികന്നു വന്ന കാർ ഒതുക്കാൻ ശ്രമിക്കവേ  കാറിലിടിക്കാതിരിക്കാൻ ഓഡിനറി ബസ്  ബ്രേക്ക് ചെയ്തപ്പോൾ,  പിന്നാലെവന്ന സൂപ്പർ ഡീലക്സ് ബസ് ഓഡിനറി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.

Leave a Reply

Back to top button
error: Content is protected !!