റേഡിയോ സുഹൃദ് സംഗമം മാർച്ച് 1 ന്..


ഓൾ ഇന്ത്യ റേഡിയോ ലിസണേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ (AIRL WA ) ആഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമം നടത്തുന്നു.2020 മാർച്ച് 1 ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം, ഇടപ്പള്ളി ടോൾ ജംഗ്ഷനിലുള്ള എ.കെ.ജി.വായനശാല ഹാളിൽ വച്ച് തൃക്കാക്കര എം.എൽ.എ. ശ്രീ. പി.ടി.തോമസ് റേഡിയോ സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യും. ആകാശവാണി കൊച്ചി എഫ്. എം. സ്റ്റേഷൻ ഡയറക്ടർ ശ്രീ മതി ലിലാമ്മ മാത്യൂ അനുഗ്രഹ പ്രഭാഷണം നടത്തും. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടിവ് ശ്രീ. ശ്രീ കുമാർ മുഖത്തല മുഖ്യപ്രഭാഷനം നടത്തും. ചടങ്ങിൽ കേരളത്തിലെ ഏറ്റവും മികച്ച റേഡിയോ സ്രോ താ വിനുള്ള ശ്രവണശ്രീ അവാർഡു നേടിയ ശ്രീ . സി.കെ. അലക്സാണ്ടർ കോതമംഗലത്തെ ആദരിക്കും. കലാ-സാംസ്കാരിക പ്രവർത്തകർ, ആ കാശവാണി കൊച്ചി എഫ്.എം _ റെയിoബോ എഫ്.എം അവതാരകർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന റേഡിയോ േശാതാക്കൾക്കുള്ള ധനസഹായ വിതരണവും, റേഡിയോ വിതരണവും ,ഇതു കൂടാതെ ശ്രോതാക്കളുടെ വിവിധ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികളായ ശ്രീ. കെ.കെ.വേണുഗോപാലൻ മുളന്തുരുത്തി, ശ്രീ. എ. എൻ. ഷാജി വേങ്ങൂർ എന്നിവർ അറിയിച്ചു

Leave a Reply

Back to top button
error: Content is protected !!