സപ്തദിന ക്യാമ്പ് ആരംഭിച്ചു.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന ക്യാമ്പ് സുവർണ്ണം 2019 വെളിയച്ചാൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബെന്നി പോൾ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിൻസി, കീരംപാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിനോയി സീ പുല്ലൻ, പ്രൊഫ. ഷൈനി ജോൺ,എം. എ. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ ടി ഇ കുര്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എൽദോസ് എ എം, ഡോ. ജാനി ചുങ്കത്ത് തുടങ്ങിയവർ ആശംസകളർപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സാമൂഹ്യ സാമ്പത്തിക സർവ്വേ, ശുചിത്വ ബോധവൽക്കരണം, ഊർജ്ജ സംരക്ഷണ ബോധവൽക്കരണം, ഇ – മാലിന്യശേഖരണം, പൊതുനിരത്തുകളിലെ പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ വിവാദ വിഷയങ്ങളിൽ ആയി വിവിധ വിഷയങ്ങളിലായി സെമിനാറുകളും ചർച്ച ക്ലാസ്സുകളും സംഘടിപ്പിക്കും. ക്യാമ്പ് ഡിസംബർ 26ന് സമാപിക്കും.
