കൂത്താട്ടുകുളത്ത് സിപിഎം ജനജാഗ്രത സദസ്.

കൂത്താട്ടുകുളം : രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായി സിപിഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ സെക്രട്ടറി കെ.പി. സലിം അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, എം.ആർ.സുരേന്ദ്രനാഥ്, സി.എൻ. പ്രഭകുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കൂത്താട്ടുകുളത്ത് നടന്ന ജനജാഗ്രതാ സദസ് അഡ്വ.കെ.എസ്. അരുൺ കുമാർ ഉദ്ഘാടനം ചെയുന്നു.