സംവിധായകന്‍ ജയന്‍ ചെറിയാന് ജന്മനാടിന്റ ആദരവ്.

മൂവാറ്റുപുഴ: ലോക പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയന്‍ ചെറിയാന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കി. ഗ്രീന്‍ പീപ്പിളും, കലാകേന്ദ്ര അക്കാഡമിയും ചേര്‍ന്ന് നടത്തിയ സ്വീകരണ യോഗവും ചലച്ചിത്ര സെമിനാറും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ലോക സിനിമയുടെ നെറുകയില്‍ മലയാളത്തെ എത്തിച്ച ചലച്ചിത്രകാരനായ ജയന്‍ ചെറിയാന് നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം ലഭിച്ചിട്ടുണ്ട് എന്നാല്‍ ജന്മനാട് അര്‍ഹമായ ആദരവ് നല്കാത്തതിലുള്ള ഖേദവും കുറ്റബോധവുമുണ്ടെന്ന് എന്‍.അരുണ്‍ പറഞ്ഞു. കലാ മൂല്യമുള്ള സമാന്തര സിനിമകള്‍ സാധാരക്കാരനിലേക്കെത്തിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും അരുണ്‍ കുട്ടിച്ചേര്‍ത്തു.അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ലളിതകലാ അക്കാഡമി എക്‌സികൂട്ടീവ് അംഗങ്ങളായി ചുമതലയേറ്റ ടോം ജെ വട്ടക്കുഴി, മനോജ് നാരായണന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. വര്‍ഗ്ഗീസ് മണ്ണത്തൂര്‍.ഡോക്ടര്‍ ഷാജു തോമസ് ,ജോസ് കരിമ്പന, പ്രകാശ് ശ്രീധര്‍ ,ടി സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡി സ്‌കാപ്പ്, ഷേപ്പ് ഓഫ് ദ ഷേപ്പ് ലസ്,എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു സിനിമാ സംവാദത്തില്‍ പിസി ജോര്‍ജ് അനൂപ് പി ബി, അനു പോള്‍ , പീറ്റര്‍ എം വി , എം ആര്‍ കാര്‍ത്തികേയന്‍, അനില്‍ ജോസ്, നൂറുദ്ദീന്‍ കെ കെ, പ്രസാദ് എ കെ തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം- ലോക പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജയന്‍ ചെറിയാന് മൂവാറ്റുപുഴയില്‍ സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.