കരവട്ടക്കുടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉത്രം മഹോത്സവവും ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും

അടൂപറമ്പ് :- കരവട്ടക്കുടി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മാര്‍ച്ച് 2 മുതല്‍ 9 വരെ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍
ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞവും നടക്കും.മാര്‍ച്ച് 8മുതല്‍ 10 വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ തിരു ഉത്സവവും നടത്തപ്പെടുന്നു. മാര്‍ച്ച് 2ന് വൈകുന്നേരം ആചാര്യ സ്വീകരണം, മാഹാത്മ്യ പ്രഭാഷണം. മാര്‍ച്ച് 7 രാവിലെ 8 ന് നവഗ്രഹ പൂജ, വൈകിട്ട് 6.30 തിരുവാതിരകളി അവതരണം ആര്‍ദ്രം ബ്രാഹ്മണ ക്ഷേമസഭ, മുവാറ്റുപുഴ. മാര്‍ച്ച് 8 രാവിലെ 9.30 ന് ആയില്യപൂജ വൈകിട്ട് 6 ന് ശനിദോഷ നിവാരണ പൂജ. മാര്‍ച്ച് 9 രാവിലെ 8 ന് മൃത്യുഞ്ജയഹോമം, 12 ന് യജ്ഞ സമര്‍പ്പണം, 6.30 ന് ഭഗവതിസേവ,7 ന് കലാസന്ധ്യ (നൃത്താഞ്ജലി സ്കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അടൂപറമ്പ്). മാര്‍ച്ച് 10 രാവിലെ 9ന് കലശം, വൈകിട്ട് 5 ന് താലപ്പൊലി രഥഘോഷയാത്ര, 6.45ന് കളമെഴുത്ത്പാട്ട്, 7.30 ന് ഗാനമേള ( അനശ്വര ട്രാക്ക് വോയ്സ്, മുവാറ്റുപുഴ 10ന് വലിയ ഗുരുതി.

Leave a Reply

Back to top button
error: Content is protected !!