കാക്കൂർ കാളവയൽ മഡ് കാർ റേസ് ഇന്ന്.

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും സമ്മേളനവും നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ആശ സനിൽ ഘോഷയാത്ര ഫ്ലാഗോഫ് ചെയ്തു. പഞ്ചായത്ത്‌ ക്ഷേമകാര്യാ സമിതി ചെയർപേഴ്‌സൺ രമ മുരളീധരകൈമൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി കെ.രാജശ്രീ, തിരുമാറാടി ദേവസ്വം പ്രസിഡന്റ് പി.രാജു, സിഡിഎസ് ചെയർപേഴ്‌സൺ രജനി രവി എന്നിവർ പ്രസംഗിച്ചു. ഘോഷയാത്ര വയൽനഗരിയിൽ സമാപിച്ചശേഷം ചേർന്ന സാംസ്‌കാരിക സമ്മേളനം തോമസ് ചാഴികാടൻ എംപി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഒ.എൻ.വിജയൻ അധ്യക്ഷത വഹിച്ചു. ഘോഷയാത്രയിലെ വിജയികൾക്കുള്ള സമ്മാനദാനം അനൂപ് ജേക്കബ് എംഎൽഎ വിതരണം ചെയ്തു. കൺവീനർ കെ.ആർ.പ്രകാശൻ, കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, ജെസി ജോണി, പുഷ്പലത രാജു, വി.സി. കുര്യാക്കോസ്, സജു ജോൺ, പ്രശാന്ത് പ്രഭാകരൻ, ലിസി റെജി, സ്മിത ബൈജു, ലിസി രാജൻ, ജോൺസൺ വർഗീസ്, രഞ്ജിത് ശിവരാമൻ, മേഴ്‌സി ജോർജ്, കെ.എസ്.മായ, ബിനോയ്‌ കള്ളാട്ടുകുഴി എന്നിവർ പ്രസംഗിച്ചു. ബൈക്ക് മഡ് റേസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. മത്സരങ്ങൾ മുൻ എംഎൽഎ  എം.ജെ.ജേക്കബ് ഫ്ലാഗോഫ് ചെയ്തു.   വൈകുന്നേരം കവിയരങ്ങും സംഘടിപ്പിച്ചു.


ഇന്നു 12ന് മഡ് കാർറേസ് നടക്കും. മത്സരങ്ങൾ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. കൂത്താട്ടുകുളം സിഐ കെ.മോഹൻദാസ് കാർ റേസ് ഫ്ലാഗോഫ് ചെയ്യും. വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോളി കുര്യാക്കോസ് വിതരണം ചെയ്യും. ആഘോഷക്കമ്മിറ്റി സെക്രട്ടറി ബിജു തറമഠം അധ്യക്ഷത വഹിക്കും. തുടർന്ന് 6ന് ട്രാക്ക് ഗാനമേള. രണ്ടിനു രാവിലെ 10ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കാർഷിക സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് റിട്ട.ഡെപ്യുട്ടി ഡയറക്ടർ ഡോ.വീണ മേരി എബ്രാഹം ആട് വളർത്തൽ എന്ന വിഷയത്തിൽ സെമിനാർ നയിക്കും. കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർധനവും വിപണന സാധ്യതകളും എന്നവിഷയത്തിൽ ഡോ.ഫിലിപ്ജി കാനാട്ട് ക്ലാസ് നയിക്കും. സെമിനാറുകളുടെ ഉദ്ഘാടനം കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എംപിഐ ഡയറക്ടർ ഷാജു ജേക്കബ് കർഷകരെ ആദരിക്കും. പിറവം എഡിഎ ഫിലിപ് വർഗീസ് കർഷക തൊഴിലാളികളെ ആദരിക്കും. കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അധ്യക്ഷത വഹിക്കും. ഇതിനോടനുബന്ധിച്ച് കിസാൻ ക്രഡിറ്റ് കാർഡ് ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ : കാക്കൂർ കാളവയൽ കാർഷികമേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്ത്‌ അംഗം ആശ സനിൽ ഘോഷയാത്ര ഫ്ലാഗോഫ് ചെയ്യുന്നു. 

Leave a Reply

Back to top button
error: Content is protected !!