ചരമം
റവ.ഫാ.പോൾ കോടമുള്ളിലിന്റെ സംസ്കാരം വെള്ളിയഴ്ച…

ആരക്കുഴ:-കഴിഞ്ഞ ദിവസം നിര്യാതനായ റവ.ഫാ.പോൾ കോടമുള്ളിലിന്റെ മൃതശരീരം 9/1/2020 വ്യാഴാഴ്ച വൈകിട്ട് 5.30ന് പെരുമ്പല്ലൂർ സെന്റ് പിയൂസ് പള്ളിക്ക് സമീപമുള്ള സഹോദരപുത്രൻ ബിജു സെബാസ്റ്റ്യന്റെ വസതിയിൽ കൊണ്ടുവരും . (മൂവാറ്റുപുഴ പി ഒ ജംഗ്ഷനിൽ നിന്നും ആരക്കുഴ റൂട്ടിൽ നാല് കി മി ).മൃതസംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം വെള്ളിയാഴ്ച (10/1/2020) രാവിലെ 10-ന് വസതിയിൽ ആരംഭിച്ച് പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളിയിലേക്ക് സംവഹിക്കപ്പെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഘട്ടം 2.30 pm ന് പെരിങ്ങഴ സെന്റ് ജോസഫ് ദേവാലയത്തിൽ കോതമംഗലം രൂപത അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലിയോടെ ആരംഭിക്കുന്നതും,തുടർന്ന് പെരിങ്ങഴ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് .