നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ചലചിത്ര മേള സമാപിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം എല്‍ദോ എബ്രാഹാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫിലീം സൊസൈറ്റി വൈസ് പ്രസിഡന്റ് എം എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ബി അനില്‍ സ്വാഗതം പറഞ്ഞു. ചലച്ചിത്ര ഗ്രന്ഥകാരന്‍ ഡോ.വി മോഹനകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സംവിധായകരായ വേണുനായര്‍, സന്ദീപ് രവീന്ദ്രനാഥ് ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധര്‍, പി എം ഏലിയാസ്, എന്‍ വി പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘ജലസമാധി ‘ (മലയാളം) സിനിമ പ്രദര്‍ശിപ്പിച്ചു.
ചിത്രം- മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ. സമാപന സമ്മേളനം എല്‍ദോ എബ്രാഹാം എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു