നാട്ടിന്‍പുറം ലൈവ്പായിപ്ര
കരുതൽ എടുക്കാം കുട്ടികളുടെ സൈബർ ഉപയോഗത്തിൽ’ എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു.

വാഴപ്പിള്ളി:-ചൈൽഡ് പ്രൊട്ടക്റ്റ് ടീം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (05-01-2020)വൈകിട്ട് 6 മണിക്ക് മുളവൂർ പി ഒ ജംഗ്ഷനിൽ ‘കരുതൽ എടുക്കാം കുട്ടികളുടെ സൈബർ ഉപയോഗത്തിൽ’ എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു.
2019 ൽ ഡോക്ടർ അംബേദ്കർ വിശിഷ്ടസേവാ നാഷണൽ അവാർഡ് നേടിയ കല്ലൂർക്കാട് സബ്ഇൻസ്പെക്ടർ ശ്രീ സി.പി.ബഷീർ ക്ലാസ് നയിച്ചു. CPT മണ്ഡലം പ്രസിഡൻറ് അൻഷാജ് തേനാലി അധ്യക്ഷത വഹിച്ചു.യോഗത്തിന് നവാസ് ആകട സ്വാഗതമാശംസിച്ചു.
മുളവൂർ മേഖലയിലുള്ള കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു

