പൗരത്വ ഭേദഗതി ബില്ലിനെതിരെ എം.ജെ.ഷാജിയുടെ ശവപ്പെട്ടി ചുമന്ന് സമരം

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്ന ആവശ്യമുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റയാള്‍ സമരനായകന്‍ എം.ജെ.ഷാജി 25-കിലോമീറ്റര്‍ ശവപ്പെട്ടി ചുമന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 10-ന് കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ സമരം മൂവാറ്റുപുഴ ടൗണ്‍ ചുറ്റി വാഴക്കുളം വഴി തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റില്‍ സമാപിച്ചു.പൗരത്വ ബില്ലിനെ ശവപ്പെട്ടിയില്‍ അടച്ച് ശരീരമാസകലം ചങ്ങലയില്‍ ബന്ധിച്ചശേഷമാണ് ശവപ്പെട്ടിയും ചുമന്ന് ഷാജി നടത്തിയ സമരം പൗരത്വ ബില്ലിനെതിരെയുള്ള വേറിട്ടസമരമായി മാറി.

ചിത്രം- പൗരത്വ ഭേദഗതി ബില്ലിനെതിരെ എം.ജെ.ഷാജി ശവപ്പെട്ടിയും ചുമന്ന് നടത്തിയ ഒറ്റയാള്‍ സമരം…………..

Leave a Reply

Back to top button
error: Content is protected !!