മൂവാറ്റുപുഴ നിര്‍മ്മല കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം 25ന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം-2020 ഈ മാസം 25ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 67-വര്‍ഷകാലയളവില്‍ നിര്‍മ്മലയില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഗുരുശ്രേഷ്ഠരുടെയും ഒത്തുച്ചേരലിനോടൊപ്പം സുവര്‍ണ്ണ രജത ജൂബിലി നിറവില്‍ നില്‍ക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമവും ആദരിക്കലും പ്രത്യേകം നടക്കും. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ ഓരോ ബാച്ചിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി ഒരുമിച്ച് കൂടുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മേളനാനന്തരം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാസന്ധ്യയും നടക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് തോമസ് മാത്യു പാറയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.ടോമി കളമ്പാട്ട്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ജിന്റോ ജോണ്‍, വൈസ്പ്രിന്‍സിപ്പാള്‍ പ്രൊഫ.സജി ജോസ് എന്നിവര്‍ സംമ്പന്ധിച്ചു.