മൂവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ പറവകള്‍ക്ക് ഒരു നിറകുടം പദ്ധതിയ്ക്ക് തുടക്കമായി.

മൂവാറ്റുപുഴ: മുവാറ്റുപുഴ മര്‍ച്ചന്റ്‌സ് യൂത്ത്‌വിങിന്റെ നേതൃത്വത്തില്‍ പറവകള്‍ക് ഒരു നിറ കുടം എന്ന പദ്ധതിയ്ക്ക് തുടക്കമായി. മൂവാറ്റുപുഴ കച്ചേരിത്താഴ്ത്ത് മുവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍  കുടങ്ങളില്‍ വെള്ളം നിറച്ചു സ്ഥാപിച്ച് പദ്ധതിയുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. മുവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി.വി.എം അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ജോബി അഗസ്റ്റിന്‍ ട്രഷറര്‍ സജില്‍ സലിം മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.വേനല്‍ കനത്തതോടെ ദാഹജലം ലഭിക്കാതെ പക്ഷികളും പറവകളും ചത്ത് വീഴുന്നതിന് പരിഹാരമായിട്ടാണ് മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ പറവകള്‍ക്ക് ഒരു നിറകുടം പദ്ധതിയ്ക്ക് തുടക്കമായത്. മൂവാറ്റുപുഴ കെ.എസ്.ആര്‍.റ്റി.സി.ജംഗ്ഷനിലും പറവകള്‍ക്ക് ഒരു നിറകുടം സ്ഥാപിച്ചു.  

ചിത്രം-മൂവാറ്റുപുഴ മര്‍ച്ചന്റ് യൂത്ത് വിംഗിന്റെ പറവകള്‍ക്ക് ഒരു നിറകുടം പദ്ധതിയുടെ ഉദ്ഘാടനം  മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍  കുടങ്ങളില്‍ വെള്ളം നിറച്ചു  നിര്‍വ്വഹിച്ചു.    

Leave a Reply

Back to top button
error: Content is protected !!