മൂവാറ്റുപുഴയില്‍ ഡെങ്കിപ്പനി പടരുന്നു 30-ഓളം പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നു. ഗവ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലുമായി നിരവധിയാളുകളാണ് ചികിത്സ തേടിയിരിക്കുന്നത്. മൂവാറ്റുപുഴയില്‍ ഇതുവരെ 30-ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചു. നിരവധിയാളുകള്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. മൂവാറ്റുപുഴ കാവുംങ്കര മേഖലയിലാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത്. ഇവിടങ്ങളിലെ നിരവധിപേരാണ് മൂവാറ്റുപുഴ ജനറലാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിരിക്കുന്നത്. വേനല്‍കാലത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് ആശങ്കാജനകമാണന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.  കൊതുകില്‍ നിന്നും പടരുന്ന രോഗമായതിനാല്‍ മഴ പെയ്താല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരാന്‍ സാധ്യതയുണ്ടന്നും, ഡെങ്കിപ്പനി സ്ഥിതീകരിച്ച സ്ഥിതിയ്ക്ക് മലേറിയയും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടന്നും വിദഗ്ദ്ധര്‍ പറയുന്നു. ഡെങ്കിപ്പനി തടയാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ വിവിധ ക്ലബ്ബുകള്‍ സന്നന്ധ സംഘടനകള്‍ ആശാവര്‍ക്കര്‍മാര്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇതര സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തുകയും. വീടുകള്‍ക്കും സമീപപ്രദേശങ്ങളിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടികിടക്കുന്ന വെള്ളം നശിപ്പിക്കുകയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപരിഗണന നല്‍കേണ്ടത്

Leave a Reply

Back to top button
error: Content is protected !!