രാഷ്ട്രീയം
പൗരത്യ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധവുമായി എം എസ് എഫ് പ്രതിഷേധ റാലി ഇന്ന്

എം എസ് എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുട നേതൃതത്തിൽ ഇന്ന് വൈകിട്ട് 3 മണിക്ക് പായിപ്ര കവലയിൽ നിന്ന് ആരംഭിക്കുന്ന വിദ്യാർഥി പ്രതിഷേധ റാലിക്ക് മുസ്ലിം ലീഗ് എറണാകുളം ജില്ല ഉപാദ്യക്ഷൻ പി.എം അമീറലി സാഹിബ് ഫ്ലാഗ് ഓഫ് നിർവ്വഹിക്കും.എം എസ് എഫ് മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖനിയും, ജനറൽ സെകട്ടറി അർഷാദ് അസീസും, ട്രെഷറർ താരിഖ് ഷാനവാസും നേത്രത്വം നൽകുന്ന റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രകടനം മുവാറ്റുപുഴ കിച്ചേരിപടിയിൽ എത്തിച്ചേരുമ്പോൾ സമാപന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ കെ.എം അബ്ദുൽ മജീദ് സാഹിബ് ഉദ്ഘാടനം ചെയുകയും, തുടർന്ന് മുസ്ലിം ലീഗിന്റെയും,യൂത്ത് ലീഗിന്റെയും നേതാക്കൾ സംസാരിക്കുന്നതുമാണ്.