ആയവനയിൽ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

വാഴക്കുളം:ആയവനയിൽ തരിശുപാടത്തെ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.
ആയവനയിലെ സമൃദ്ധി വനിത കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയവന പഞ്ചായത്തിന്റേയും കൃഷിഭവന്റേയും കുടുംബ ശ്രീയുടെയും സഹകരണത്തോടെയാണ് 15 വർഷത്തോളം കാടുപിടിച്ച് തരിശ് കിടന്ന രണ്ടര ഏക്കർ പാടത്ത് ജൈവ നെൽകൃഷി നടത്തിയത്.കൃഷി വകുപ്പിന്റെ സമഗ്ര നെൽകൃഷി വ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്.
പഞ്ചായത്ത് പ്രസിഡൻറ് റെബി ജോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് മേഴ്സി ജോർജ്, പഞ്ചായത്തംഗങ്ങളായ സിന്ധു ബെന്നി, ദീപാ ജിജിമോൻ, എം.എംഅലിയാർ, ജൂലി സുനിൽ, ബേബി കുര്യൻ, സാബു വള്ളോംകുന്നേൽ, ജിജി ബിജോ, പോൾ കൊറ്റാഞ്ചേരി, കെ.കെ ശിവദാസ്, ഗ്രേസി സണ്ണി, റാണി റെജി ,കൃഷി ഓഫീസർ ബോസ് മത്തായി,സിഡിഎസ് ചെയർപേഴ്സൺ മോളി തോമസ്, കൃഷി അസിസ്റ്റൻറുമാരായ റ്റി.എം സുഹറ, വി.ആർ രശ്മി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ:ആയവനയിൽ തരിശുപാടത്തെ ജൈവനെൽകൃഷിയുടെ വിളവെടുപ്പുദ്ഘാടനം പഞ്ചായത്തു പ്രസിഡൻറ് റെബി ജോസ് നിർവഹിക്കുന്നു.