അപകടം
മീങ്കുന്നത്ത് ട്രാൻസ്ഫോമറി ലേക്ക് പിക്കപ്പ് വാനിടിച്ച് കയറി: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.

മുവാറ്റുപുഴന്യൂസ്.ഇൻ
മുവാറ്റുപുഴ : എം സി റോഡിൽ മീങ്കുന്നം സാറ്റ്ലൈറ്റ് എർത്ത് സ്റ്റേഷനു സമീപം ട്രാൻസ്ഫോമറിലേക്ക്പിക്കപ്പ് വാൻ ഇടിച്ചുകയറി.ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു അപകടം.മുവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവു കയായിരുന്ന പിക്കപ്പ് ട്രാൻസ്ഫോമറിൽ ഇടിച്ച ശേഷം സമീപത്തെ കാനയിലേക്ക് ചെരിഞ്ഞ നിലയിരായിരുന്നു. ഉറങ്ങിയപോയതാകാം അപകട കാരണമെന്ന് പ്രാഥമിക വിവരം.നാട്ടുകാരും പോലീസുകാരും ചേർന്നാണ് വാഹനം കരയ്ക്ക് കയറ്റിയത് . ട്രാൻസ്ഫോർമറിനും, വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകടത്തെത്തുടർന്ന് ഈ മേഖലയിൽ തടസ്സപ്പെട്ട വൈദ്യുതി,ഉടനെ തന്നെ കെ എസ് ഈ ബി ഉദ്യോഗസ്ഥർ എത്തി പുനഃസ്ഥാപിച്ചു.
ഫോട്ടോസ്:-ഷാജി മാണി