വെള്ളൂർക്കുന്നത്ത് സ്കൂട്ടർ യാത്രക്കാരൻ ടോറസ് ലോറി കയറി തൽക്ഷണം മരിച്ചു.കെ എസ് ഈ ബി-യുടെ പോസ്റ്റിൽ ഇടിച്ചത് കാരണമായെന്നും നാട്ടുകാർ….

Muvattupuzhanews.in
മുവാറ്റുപുഴ: എം സി റോഡ് വെള്ളൂർക്കുന്നം സിഗ്നലിൽ നേരിയ ഇടവേളക്ക് ശേഷം വീണ്ടും അപകടം. ടോറസ് ലോറി കയറി സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു.ഇഞ്ചൂർ ഇലഞ്ഞിക്കമാലിൽ പൈലിയുടെ മകൻ ഈ പി മത്തായി (70)-ണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.പെരുമ്പാവൂർ ഭാഗത്തുനിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ വാഹനം തട്ടിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു ഒരു വിഭാഗം നാട്ടുകാർ പറഞ്ഞു.എന്നാൽ സ്കൂട്ടർ സമീപത്തെ പോസ്റ്റിൽ തട്ടിയാണ് നിയന്ത്രണം വിട്ടതെന്ന് മറ്റൊരു വിഭാഗം നാട്ടുകാർ ആരോപിച്ചു.റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടോറസ് കയറിയിറങ്ങി തൽക്ഷണം മരിച്ചു.മൃദദേഹം മുവാറ്റുപുഴ ഗവ ആശുപത്രിയിലെ മോർച്ചറിയിൽ.ഭാര്യ:അച്ചാമ്മ,മക്കൾ:ജെസ്സി(അങ്കമാലി),സിബി(ബോംബേ),സിജി (കോതമംഗലം).വാർത്ത:-മുവാറ്റുപുഴ ന്യൂസ് .ഇൻ

ഈ അപകടത്തിന് കാരണമായി കരുതുന്ന,
റോഡിൽ അപകടം സൃഷ്ട്ടിക്കുന്ന രീതിയിൽ സ്ഥിതി ചെയ്യുന്ന കെ എസ് ഈ ബി-യുടെ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നത് ഏറെ കാലത്തേ ആവിശ്യമാണ്.മുവാറ്റുപുഴ പൗരസമിതി ഉൾപ്പെടെ നിരവധി സംഘടനകൾ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് പരാതി നൽകിയിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചു റോഡ് ഉപരോധമുൾപ്പെടെയുള്ള ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നു മുവാറ്റുപുഴ പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടിയും, സെക്രട്ടറി സലിം ചാലിലും പറഞ്ഞു.
