മുവാറ്റുപുഴയിൽ ബസ് കാത്ത് നിന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും,പണം തട്ടിയെടുക്കുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു …

മൂവാറ്റുപുഴ:-മുവാറ്റുപുഴയിൽ ബസ് കാത്ത് നിന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും,പണം തട്ടിയെടുക്കുകയും ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു .പേഴക്കാപ്പിള്ളി എസ് വളവിൽ സമീപം താമസിക്കുന്ന അർഷാദ് അലിയാർ(39),
അടൂപ്പറമ്പ് ചിലക്കാട്ട് പറമ്പിൽ
ആരിഫ്(45) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ്അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച
രാത്രിയിൽ ആശ്രമം സ്റ്റാൻഡിൽ തൊടുപുഴ ബസ്കാത്തു നിൽക്കുകയായിരുന്ന
സ്ത്രീയുടെ അടുത്തെത്തി ഇരുവരും
ബലം പ്രയോഗിച്ച് പണമടങ്ങിയ ബാഗ്
തട്ടിയെടുത്തു.അർഷാദ് പണവുമായി മുങ്ങിയപ്പോൾ ആരിഫ് ഇവരെ സ്റ്റാൻഡിന്റെ പിന്നിലേക്കു വലിച്ചുകൊണ്ടുപോയി
പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇവരിൽ നിന്നു കുതറി രക്ഷപ്പെട്ട
സ്ത്രീ ശനിയാഴ്ച രാവിലെ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.ഇതേതുടർന്ന് മുവാറ്റുപുഴ സ്റ്റേഷൻ പ്രിൻസിപ്പൽഎസ്ഐ ടി.എം.സൂഫി,
അഡീഷനൽ എസ്ഐ എം.എം.ഷമീർ
സീനിയർ സിവിൽ പൊലീസ്
ഓഫിസർ അഗസിൻ ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തു .പ്രിതികളെ ഇന്നലെ റിമാൻഡ് ചെയ്തു.പ്രതികൾ പിടിച്ചുപറി, മോഷണം തുടങ്ങീ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.