കാക്കൂർ കാളവയൽ കാർഷികമേളയുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു.

കൂത്താട്ടുകുളം : കാക്കൂർ കാളവയൽ കാർഷികമേളയുടെ സ്വാഗത സംഘം ഓഫീസ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധവ പ്രദർശനവിൽപ്പന സ്റ്റാളുകൾ, കാർഷിക വിള-ഫലപ്രദർശനങ്ങൾ, വിവിധ സെമിനാറുകൾ, കന്നുകാലി പ്രദർശനം, കാളകളുടെ പ്രദർശനം, മഡ് ബൈക്ക് റേസ്, കാർ റേസ് എന്നിവ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, അനിൽ ചെറിയാൻ, സൈബു മടക്കാലി, സാജു ജോൺ, പ്രശാന്ത് പ്രഭാകരൻ, ലിസ്സി റെജി, ലിസ്സി രാജൻ, ജോബി ജോൺ, എം.എം ജോർജ്ജ്, സുനിൽ കള്ളാട്ടുകുഴി, ബിജു തറമഠം, കെ.എസ്. ഹരി, നെവിൻ ജോർജ്ജ്, രെജു കരിമ്പനക്കൽ, കെ.സി.തോമസ് എസ്.ശ്രീനിവാസൻ, അനിൽ മാറമ്മല, ജനറൽ കൺവീനർ കെ.ആർ പ്രകാശൻ, ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി എന്നിവർ പ്രസംഗിച്ചു. ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെ വിവിധ പരിപാടികളോട് കൂടി മേള നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. 
ഫോട്ടോ : കാക്കൂർ കാളവയൽ കാർഷികമേളയുടെ സ്വാഗത സംഘം ഓഫീസ് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. 

Leave a Reply

Back to top button
error: Content is protected !!