മൂവാറ്റുപുഴ നഗരസഭയില്‍ അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയ്ക്ക് തുടക്കമായി.

മുവാറ്റുപുഴന്യൂസ്.ഇൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ  വെറ്ററിനറി പോളിക്ലിനിക്ക് വഴി നടപ്പിലാക്കുന്ന ‘അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി മുട്ട കോഴികുഞ്ഞുങ്ങളുടെ വിതരണത്തിന്റെ ഉല്‍ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉഷ ശശിധരന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഉമാമത് സലിം, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജിനു ആന്റണി, സി എം സീതി, പി.വൈ.നൂറുദീന്‍, സെലിന്‍ ജോര്‍ജ്, ഷാലിന ബഷീര്‍, ഷൈല അബ്ദുള്ള, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷമീം അബൂബക്കര്‍, വെറ്ററിനറി സര്‍ജന്‍ ഡോ.കൃഷ്ണദാസ് പി എന്നിവര്‍ പങ്കെടുത്തു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ  ശ്രീജ കെ എസ്, അമല്‍ദേവ് ടി എന്‍, സുഭാഷ്‌കുമാര്‍ പി സി എന്നിവര്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിച്ചു. അടുത്ത ഘട്ടം ജനുവരി മാസം 20ന് വിതരണം ചെയ്യുന്നതാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

ചിത്രം-മൂവാറ്റുപുഴ നഗരസഭയില്‍ നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കുന്നു….

Leave a Reply

Back to top button
error: Content is protected !!