പഞ്ചഗുസ്തിയില്‍ കൈകരുത്ത് തെളിയിച്ച് മൂവാറ്റുപുഴക്കാരന്‍

മൂവാറ്റുപുഴ: പഞ്ചഗുസ്തിയില്‍ കൈകരുത്ത് തെളിയിച്ച് മൂവാറ്റുപുഴക്കാരന്‍. ഗോവയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് മത്സരത്തിലാണ് മൂവാറ്റുപുഴ പെരുമ്പല്ലൂര്‍ കൊല്ലംമ്മാവുടിയില്‍ എബിന്‍ കുര്യനാണ് 90 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണവും ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടവും കരസ്ഥമാക്കിയത്. 36കാരനായ എബിന്‍ കഴിഞ്ഞ 13വര്‍ഷമായി പഞ്ചഗുസ്തി മത്സരത്തില്‍ ദേശീയ ജേതാവാണ്. ബിസനസ്സുകാരനായ എബിന്‍ നിരവധി മത്സരങ്ങളിലും സ്വര്‍ണ്ണമെടലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ ജാക്വിലിന്‍, മകന്‍ എഡ്വിന്‍.

Back to top button
error: Content is protected !!