സാമൂഹിക പ്രവർത്തകന്റെ ഇടപെടലിൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സെപ്റ്റിടാങ്ക് പൊട്ടി ഒഴുകുന്നത്തിന് പരിഹാരം.

മുവാറ്റുപുഴ :സാമൂഹിക പ്രവർത്തകൻ ശ്രീ മനോജ് കെ വി യുടെ ഇടപെടലിൽ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സെപ്റ്റിടാങ്ക് പൊട്ടി ഒഴുകുന്നത്തിന് പരിഹാരം. അധികൃതർ പരിഹാരം കാണാതെ വന്നപ്പോൾ സാമൂഹിക പ്രവർത്തകനായ മനോജ് കെ വി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ എൻ പ്രഭാകരന് നൽകിയ പരാതിയിലാണ് നടപടി.രണ്ട് ദിവസത്തിനകം പ്രശ്‍നം പരിഹരിച്ചു റിപ്പോർട്ട് നൽകാനാണ് നിർദേശം. മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സെപ്റ്റിടാങ്ക് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയിരുന്നു. യാത്രക്കാർക്കും, ജനങ്ങൾക്കും,ജീവനക്കാർക്കും ദുർഗന്ധം മൂലം ഈ ഭാഗത്ത് കൂടി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു. കണ്ണടച്ചു ഉറക്കം നടിച്ച അധികൃതരെ സാമൂഹിക പ്രവർത്തകന്റെ ഇടപെടലിലൂടെ കണ്ണ് തുറക്കേണ്ട സാഹചര്യം ആയി.

Leave a Reply

Back to top button
error: Content is protected !!