വേനല്‍ ചൂടിന് അറുതി വരുത്താന്‍ ‘സ്വീറ്റ് മെഡ്‌ലെ ഫെസ്റ്റ് 2024’ സംഘടിപ്പിച്ച് മൂവാറ്റുപുഴ ഗവ. ടി.ടി.ഐയിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: കൊടുംചൂടില്‍ ക്ഷീണമകറ്റാന്‍ മൂവാറ്റുപുഴ ഗവ. ടി.ടി.ഐയിലെ ഒന്നാം വര്‍ഷ അധ്യാപക വിദ്യാര്‍ത്ഥികള്‍ ഫ്രൂട്ട് സലാഡ് – ജ്യൂസ് ഫെസ്റ്റ് ‘സ്വീറ്റ് മെഡ്‌ലെ 2024’ സംഘടിപ്പിച്ചു. കനത്ത വേനലില്‍ ആശ്വാസം പകര്‍ന്ന് മിക്‌സഡ് ഫ്രൂട്ട് സലാഡുകളുടെയും, വിവിധ തരം ജ്യൂസുകളുടെയും പ്രദര്‍നവും വിപണനവും അധ്യാപകവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡോണ്‍ ബോസ്‌കോ ജോസഫ് സ്വീറ്റ് മെഡ്‌ലെ ഫെസ്റ്റ ഉദ്ഘാടനം ചെയ്തു. കൊടും ചൂടില്‍ നിന്നും രക്ഷപെടാന്‍ ഓരോരുത്തരും ശ്രമിക്കുമ്പോള്‍ ഇത്തരം ഫെസ്റ്റുകള്‍ക്ക് പ്രസക്തിയുണ്ടെന്നും, ഭാവിയിലെ മികച്ച സംരംഭകരാകാനുള്ള പരിശീലനമാണിതെന്നും ഡോണ്‍ ബോസ്‌കോ ജോസഫ് പറഞ്ഞു. അധ്യാപകരായ അമ്പിളി, ഷിയാസ് പി.എസ്, രേഖ എം.ആര്‍, എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി. ടിടിഐയിലെ മുഴുവന്‍ ജീവനക്കാരും, എല്‍.പി, യു.പി ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!