അങ്കമാലി-ശബരി റെയില്‍വേ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും……..

മുവാറ്റുപുഴ : അങ്കമാലി -ശബരി റെയില്‍വേയുടെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി എം.പി, എം.എല്‍.എ, റെയില്‍ വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും രാഷ്ടീയകക്ഷി നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മാര്‍ച്ച് 10ന് മുഖ്യമന്ത്രി പിണറായി വിജയനെ കണാന്‍ മൂവാറ്റുപുഴയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. യോഗം ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്തു. എല്‍ദോ എബ്രഹാം എം. എല്‍. എ, മുന്‍എം.എല്‍എമാരായ ബാബു പോള്‍, ജോസഫ് വാഴക്കന്‍ മുവാറ്റുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോളി, എ.മുഹമ്മദ് ബഷീര്‍, പി.എസ്.സലീം ഹാജി, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍, ജിജോ പനച്ചിനാനി, നാന്‍സി കുരിയാക്കോസ്, ജെയ്‌സണ്‍ മാന്തോട്ടം, അജി സി റാന്നി, സി എ കുര്യന്‍, അനീഷ് കുമാര്‍, വിശ്വനാഥന്‍, പി എന്‍ സലീം, രാമനാഥ പിള്ള എന്നിവര്‍ സംമ്പന്ധിച്ചു.
ചിത്രം-അങ്കമാലി-ശബരി റെയില്‍വേ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴയില്‍ നടന്ന സര്‍വ്വകക്ഷി യോഗം ഡീന്‍ കുര്യാക്കോസ് എം. പി. ഉദ്ഘാടനം ചെയ്യുന്നു…..