ദേ​വ​സ്വം ബോ​ര്‍​ഡ് ഓ​ഫീ​സ​ര്‍​ക്ക് ഏ​ഴ​ര വ​ര്‍​ഷം ക​ഠി​നത​ട​വും 1,20,000 രൂ​പ പി​ഴ​യും

മൂ​വാ​റ്റു​പു​ഴ: ശാ​ന്തി​ക്കാ​ര​ന്‍റെ ശ​മ്പളക്കുടി​ശി​ക കൈ​പ്പ​റ്റി തി​രി​മ​റി ന​ട​ത്തി​യ കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഓ​ഫീ​സ​ര്‍​ക്ക് ഏ​ഴ​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും 1,20,000 രൂ​പ പി​ഴ​യും വി​ധി​ച്ച്‌ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വാ​യി. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ലെ രാ​മ​മം​ഗ​ലം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​റാ​യി​രു​ന്ന എം.​എ​ന്‍. ര​ഘു​കു​മാ​റി​നെ​യാ​ണ് വി​ജി​ല​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.
പി​ഴ​ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ അ​ഞ്ചു മാ​സം അ​ധി​ക ത​ട​വി​നും വി​ധി​ച്ചു. രാ​മ​മം​ഗ​ലം സ​ബ് ഗ്രൂ​പ്പി​ന് കീ​ഴി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്ന മാ​റാ​ടി തെ​ക്കേ ഇ​ല്ല​ത്തി​ല്‍ പി.​എ​ന്‍.കേ​ശ​വ​ന്‍ ഇ​ള​യ​ത്തി​ന്‍റെ ശ​ന്പ​ള​ക്കുടി​ശി​ക തൃ​ക്കാ​രി​യൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സി​ല്‍ നി​ന്നു വാ​ങ്ങി​യ​ത് ന​ല്‍​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് വി​ധി.
2001ല്‍ ​രാ​മ​മം​ഗ​ലം സ​ബ് ഗ്രൂ​പ്പി​നു കീ​ഴി​ലു​ള്ള വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്ന പി.​എ​ന്‍. കേ​ശ​വ​ന്‍ ഇ​ള​യ​തി​ന്‍റെ ശ​ബ​ള​ക്കുടി​ശി​ക​യാ​യ 22,741 രൂ​പ​യാ​ണ് ഇയാള്‍ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ 2003ല്‍ ​കേ​ശ​വ​ന്‍ ഇ​ള​യ​ത് തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ഡി​വൈഎസ്പി​യോ​ട് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പി.​ഇ. ജോ​സ​ഫ്, സി.​എ​സ്. മ​ജീ​ദ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ല്‍​കി. എ​ന്നാ​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങും മു​ന്പേ പ​രാ​തി​ക്കാ​ര​നാ​യ കേ​ശ​വ​ന്‍ ഇ​ള​യ​ത് മ​രി​ച്ചു.

Leave a Reply

Back to top button
error: Content is protected !!