28-ാമത് സുവിശേഷമഹായോഗം നാളെമുതല്‍

മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വാളകം മേഖലയിലെ പള്ളികളുടെയും, ചാപ്പലുകളുടെയും,ഭക്ത സംഘടനകളുടെയും കൂട്ടായ സഹകരണത്തില്‍ 28-ാമത് സുവിശേഷ മഹായോഗം നാളെമുതല്‍ മാർച്ച് ഒന്ന് ഞായര്‍ വരെയുള്ള ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച റവ. ഫാ. ജാന്‍സണ്‍, വയനാട്, 27-ാം തീയതി വ്യാഴാഴ്ച വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ, 28-ാം തീയതി വെള്ളിയാഴ്ച റവ ഫാ. റെജി ചവര്‍പ്പനാല്‍ വയനാട്, 29-ാം തീയതി ശനിയാഴ്ച റവ ഫാ. റ്റിജു വര്‍ഗീസ് പൊന്‍പള്ളി, മാര്‍ച്ച് 1-ാം തീയതി ഞായറാഴ്ച റവ ഫാ. പൗലോസ് പള്ളത്തുകുടി എന്നിവര്‍ സുവിശേഷയോഗത്തിന് നേതൃത്വം നല്‍കും. 1-ാം തീയതി വൈകിട്ട് 2019-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വാളകം പഞ്ചായത്തില്‍ ഏറ്റുവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്കുള്ള മേരി പൈലി കഴുന്നള്ളൂര്‍ മെമ്മോറിയല്‍ അവാര്‍ഡും, ക്യാഷ് പ്രൈസും വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ലീല ബാബു നൽകു. എല്ലാ ദിവസവും വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് മേഖലയിലെ പള്ളികളിലെ ചര്‍ച്ച് ക്വയര്‍ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
ഫോട്ടോ ക്യാപ്ഷന്‍: വാളകം മേഖല സുവിശേഷമഹായോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റിന് വെരി റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ കൊടിയേറ്റുന്നു. സമീപം ഫാ. ജേക്കബ്ബ് പൗലോസ് കൊച്ചുപറമ്പില്‍, ഫാ. തോമസ് വെള്ളാംകണ്ടം, ഫാ. പോള്‍സണ്‍ ഇടക്കാട്ടില്‍, ഫാ. ബാബു ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.