വഴിയോര കച്ചവടക്കാരുടെ പരിശീലനക്ലാസ്സ് നടത്തി. ……………………………………………………………………………

മൂവാറ്റുപുഴ: കേരള സര്‍ക്കാരിന്റെ ആര്‍ദ്രം പീപ്പിള്‍സ് കാമ്പയിന്‍ പദ്ധതി പ്രകാരം മൂവാറ്റുപുഴ സര്‍ക്കിളിലെ വഴിയോര കച്ചവടക്കാര്‍ക്കായി മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിശീലന ക്ലാസ്സ് എറണാകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ സക്കീര്‍ ഹുസൈന്‍, മൂവാറ്റുപുഴ ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ബൈജു.പി.ജോസഫ് എന്നിവര്‍ ക്ലാസ്സെടുത്തു. വഴിയോര കച്ചവടക്കാര്‍ പാലിക്കേണ്ട നിയമങ്ങളും കച്ചവടക്കാരുടെ സംശയ നിവാരണത്തിനും ബോധവല്‍ക്കരണ ക്ലാസ്സിനോടൊപ്പം നടന്നു. പരിശീലനക്ലാസ്സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം .മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. ഫുഡ് സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷന്‍ ഇല്ലാത്ത കച്ചവടക്കാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്ട്രേഷന്‍ എടുക്കുന്നതിനുള്ള ക്രമീകരണവും പരിശീലനക്ലാസ്സിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും രജിസ്ട്രേഷന്‍ ഫീസ് 100 രൂപയുമാണ്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലത്തേക്ക് രജിസ്ട്രേഷന്‍ എടുക്കാവുന്നതാണന്ന് മൂവാറ്റുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ബൈജു.പി.തോമസ് അറിയിച്ചു.
ചിത്രം- മൂവാറ്റുപുഴ സര്‍ക്കിളിലെ വഴിയോര കച്ചവടക്കാര്‍ക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിക്കുന്നു.