ടി.പി കൊല്ലപ്പെടാന്‍ കാരണം ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി

മൂവാറ്റുപുഴ: ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ടി.പി.ചന്ദ്രശേഖന്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മൂവാറ്റുപുഴയില്‍ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലാണു ഷാജിയുടെ വെളിപ്പെടുത്തല്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി പിടിച്ചെടുത്താല്‍ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനില്‍ നിന്ന് അന്വേഷണം മുകളിലേക്കു പോയാല്‍ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി. മോഹനനില്‍ നിര്‍ത്താന്‍ സിപിഎമ്മിനു കഴിഞ്ഞുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍് മുന്‍പ് സിപിഎം നേതാക്കള്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തിയത് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നു. ഈ വെളിപ്പെടുത്തിലിലൂടെ തനിക്ക് എന്തു സംഭവിക്കുമെന്നുള്ള നല്ല ബോധ്യത്തോടെയാണ് പറയുന്നതെന്നും ഊരാളുങ്കല്‍ ഒരു ചെറിയ മീനല്ല എന്നും ഷാജി പറഞ്ഞു.

 

Back to top button
error: Content is protected !!