മുളവൂര്‍ സ്വലാത്തും റമളാന്‍ മുന്നൊരുക്ക പ്രഭാഷണവും നാളെ

മൂവാറ്റുപുഴ: മുളവൂര്‍ മാലദ്ദ വീല അക്കാഡമിയില്‍ എല്ലാ മാസവും നടന്ന് വരുന്ന മുളവൂര്‍ സ്വലാത്തും റമളാന്‍ മുന്നൊരുക്ക പ്രഭാഷണവും ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നടക്കും. മൗലദ്ദവീല അക്കാഡമി പ്രിന്‍സിപ്പല്‍ ശൈഖുന ചെറിയ കോയ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദ് മുഖൈബിലി അധ്യക്ഷത വഹിക്കും. സുഫിയാന്‍ ബാഖവി റമളാന്‍ മുന്നൊരുക്ക പ്രഭാഷണം ാത്തെും. റമളാനിലെ പ്രാര്‍ത്ഥനകള്‍ എന്ന വിഷയത്തില്‍ പി.എം നിസാര്‍ അഹ്‌സനി, നസീബ് അദനി അസ്സഅദി എന്നിവര്‍ ക്ലാസ്സ് നയിക്കും. ചടങ്ങില്‍ തിരുവനന്തപുരം ജോയിന്റ് എക്സൈസ് കമ്മീഷണറായി നിയമിതനായ എം.എം നാസര്‍ മരങ്ങാട്ട്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.എം അസീസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സല്‍മാന്‍ ഓലിക്കല്‍, മുളവൂര്‍ ചാരിറ്റി പ്രസിഡന്റായി തെരഞ്ഞെടുത്ത കെ.എം അബ്ദുല്‍ കരീം എന്നിവരെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ദുആ സമ്മേളനത്തിന് സയ്യിദ് ഷറഫുദ്ധീന്‍ സഅദി അല്‍ മുഖൈബിലി (മുളവൂര്‍ തങ്ങള്‍ ) നേതൃത്വം നല്‍കും. നിര്‍ദ്ധനര്‍ക്കുള്ള റംസാന്‍ കിറ്റുകളുടെ വിതരണവും ചടങ്ങില്‍ നടക്കും.

 

Back to top button
error: Content is protected !!