മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സും പൗരവകാശ സമ്മേളനവും

മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ ലോകത്തെ ഉന്നത വ്യക്തിത്വം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളെ അനുസ്മരിച്ച് കൊണ്ടുള്ള മദദേ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ് 2019 നും, കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് കൊണ്ടുള്ള പൗരാവകാശ സമ്മേളനവും നടത്തി. മൂവാറ്റുപുഴ വണ്‍വേ ജഗ്ഷനില്‍ താജുല്‍ ഉലമ നഗറില്‍ നടന്ന പൗരാവകാശ സമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദുല്‍ ബദവി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മൗലാന പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.എം.ഷാജഹാന്‍ സഖാഫി സ്വാഗതം പറഞ്ഞു, എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം.ഇസ്മയില്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നിര്‍മിച്ച് നല്‍കുന്ന സാന്ത്വന ഭവനത്തിന്റെ താക്കോല്‍ ദാനം സയ്യിദ് ശഹീര്‍ സഖാഫി അല്‍ ഐദ്രൂസി നിര്‍വ്വഹിച്ചു.പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴലനാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍, എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് സയ്യിദ് ഷിഹാബുദ്ദീന്‍ അല്‍മുഖൈബിലി തങ്ങള്‍, ജഅഫര്‍ കോയ തങ്ങള്‍ ഇടുക്കി, അബ്ദുല്‍ കരീം സഖാഫി ഇടുക്കി, പി.കെ.ബാവ ദാരിമി, റ്റി.പി.അലി അസ്ഹരി ഓടക്കാലി, കെ.എം.പരീത്, രണ്ടാര്‍കര മീരാന്‍ മൗലവി, എം.എം.അലിയാര്‍ മാസ്റ്റര്‍, പി.എസ്.സൈനുദ്ദീന്‍, എം.എം.മക്കാര്‍ ഹാജി,  ജഅ്ഫര്‍ സാദിഖ് ചെറുവട്ടൂര്‍, നാസര്‍ കളരിക്കല്‍, അഷറഫ് ഐരാറ്റില്‍, ഹമീദ് ഹാജി പായിപ്ര, കെ.എം.കബീര്‍, മുഹമ്മദ് ഷാന്‍ കാമില്‍ സഖാഫി, കമറുദ്ദീന്‍ കാമില്‍ സഖാഫി, എം.പി.അബ്ദുല്‍കരീം സഖാഫി, സി.എ.മുഹമ്മദ് ഷഫീഖ്,  പി.എം. ബഷീര്‍ മാസ്റ്റര്‍ പെരുമറ്റം, എ.അബ്ദുല്‍റഹ്മാന്‍ മുസ്ലിയാര്‍, നിയാസ് ഹാജി രണ്ടാര്‍, അഷറഫ് സഖാഫി, അലിയാര്‍ സഖാഫി,സി.എം.അലിയാര്‍ മുസ്ലിയാര്‍,  വി.എസ്.അജ്മല്‍ സഖാഫി, അബ്ദുല്‍ അലി പെരുമറ്റം, സുനില്‍ ദത്ത് പായിപ്ര, സല്‍മാന്‍ സഖാഫി, എ.എം.അബൂബക്കര്‍ മുസ്ലിയാര്‍, താജുദ്ദീന്‍ അസ്ഹരി, സലീം അഹ്‌സനി, കെ.എം.സുബൈര്‍ അഹ്‌സനി, മുഹമ്മദ് ഹാരിസ് ശാമില്‍ ഇര്‍ഫാനി, പി.എ.ഉബൈദുള്ള അസ്ഹരി, സയ്യിദ് സുഫ് യാന്‍ മുഖൈബിലി, റമീസ് ഇബ്രാഹിം എന്നിവര്‍ സംമ്പന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!