പെ​രി​യാ​ർ വാ​ലി കനാലിലൂടെ​ കൂ​ടു​ത​ൽ വെ​ള്ളം എ​ത്തി​ക്കും

കോതമംഗലം: ജല അതോറിറ്റിയുടെ പമ്പിംഗ് സുഗമമാക്കാന്‍ പെരിയാര്‍ വാലി കനാലിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാന്‍ തീരുമാനം. ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം പമ്പിംഗ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. വേനല്‍ കടുത്തതോടെ വെള്ളത്തിന്റെ ഉപയോഗം കൂടുകയും ചെയ്തിരുന്നു. ഇതോടെ ബ്രാഞ്ച് കനാലുകളുടെ അവസാന പ്രദേശങ്ങളില്‍ വെള്ളം ലഭ്യമായിരുന്നില്ല. ജല അതോറിറ്റിയുടെ പമ്പിംഗ് മുടങ്ങാതിരിക്കാന്‍ കനാലുകളിലൂടെ കൂടുതല്‍ വെള്ളം എത്തിക്കാനും ബ്രാഞ്ച് കനാലുകളിലടക്കം വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. യോഗത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ടോമി, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. പ്രസാദ്, പിവിഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.വി. ബൈജു, ജല അതോറിറ്റി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിഷ ഐസക്ക്, പിവിഐപി അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഫെബി ലൂയിസ്, ജല അതോറിറ്റി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ ദിനില്‍ വര്‍ഗീസ്, പിവിഐപി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ് ആന്റണി എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!