സ്ഥാപകദിനം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ച് സിഐടിയു

മൂവാറ്റുപുഴ: സിഐടിയു സ്ഥാപകദിനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി പരിസരം ശുചീകരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എ.എ അന്‍ഷാദ് ശുചീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ആശുപത്രി അത്യാഗിത വിഭാഗത്തിന്റെയും, മോര്‍ച്ചറിയുടെയും, കുട്ടികളുടെ ബ്ലോക്കിന്റെയുടെ പരിസരവും, വാഹനങ്ങളുടെ പാര്‍ക്കിംഗിനായുള്ള സ്ഥലവുമാണ് സിഐടിയു അംഗങ്ങള്‍ ചേര്‍ന്ന് ശുചീകരിച്ചത്. വലിയ കാടുപിടിച്ച് കിടന്നിരുന്ന പാര്‍ക്കിംഗ് സ്ഥലം മെഷീന്‍ ഉപയോഗിച്ചാണ് വൃത്തിയാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ.അനിതാ ബാബു, ആര്‍എംഒ ഡോ. ധന്യ, നഴ്സിംഗ് സൂപ്രണ്ട് തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ പ്രസംഗിച്ചു.സിഐടി ഏരിയ സെക്രട്ടറി സി.കെ സോമന്‍ പ്രസിഡന്റ് എം.എ സഹീര്‍, ജോയിന്റ് സെക്രട്ടറിമാരായ സജി ജോര്‍ജ്, കെ.ജി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം, ട്രഷറര്‍ എം.ആര്‍ പ്രഭാകരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ആര്‍ രാകേഷ്, ടി പ്രസാദ്, വി.യു ഹംസ, എം.എന്‍ കിഷോര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!