അയല്‍പക്കംകോതമംഗലം
കറുകടം 10 വീട് മറ്റത്തികോളനി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

കോതമംഗലം: നഗരസഭ 2108- 19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിയേഴു ലക്ഷം രൂപ ചിലവഴിച്ച് ഇരുപത്തിനാലാം വാര്‍ഡില്‍ നൂറ് കുടുംബങ്ങള്‍ക്ക് പ്രയോജനം കട്ടുന്ന കറുകടം 10 വീട് മറ്റത്തികോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. എ.ജി. ജോര്‍ജ്, പി.പി. ഉതുപ്പാന്‍, ഷെമീര്‍ പനയ്ക്കല്‍, എല്‍ദോസ് കീച്ചേരി,കെ.എ. നൗഷാദ്, കെ.വി. തോമസ്, ഷീബ എല്‍ദോസ്, റെജി ജോസ്, ബിനു ചെറിയാന്‍, ജോര്‍ജ് അമ്പാട്ട്, പി.ആര്‍. ഉണ്ണി, പ്രസന്ന മുരളീധരന്‍, തങ്കമ്മ കുര്യന്‍, സലീം ചെറിയാന്‍, ജാന്‍സി മാത്യു, അനൂപ് ഇട്ടന്‍, മഞ്ജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.