കാത്തിരിപ്പിനൊടുവില്‍ റൂറലില്‍ കെ.എ.പി ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പോത്താനിക്കാട് : : എറണാകുളം റൂറലില്‍ പോത്താനിക്കാട് പോലീസ് സ്റ്റേഷനില്‍ അനുവദിച്ച കെ.എ.പി ബറ്റാലിയന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടം പണി പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ബറ്റാലിയന്‍ അനുവദിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയതില്‍ പരക്കെ ആക്ഷേപമുണ്ടായിരുന്നു. എട്ടു വര്‍ഷം മുന്‍പാണ് കെ.എ.പി ബറ്റാലിയനു വേണ്ടി പോത്താനിക്കാട് പോലിസ് സ്റ്റേഷനു സമീപം മൂന്നുനില മന്ദിരം നിര്‍മ്മിച്ചത്. പക്ഷെ ഈ കെട്ടിടത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല എന്ന കാരണത്താല്‍ എറണാകുളം റൂറലിനായി അനുവദിച്ച കെ.എ.പി ബി ബറ്റാലിയന്‍ ത്രിപ്പൂണിത്തുറയിലെ എ ബറ്റാലിയനോടൊപ്പം ത്രിപ്പൂണിത്തുറയില്‍ തന്നെ നില നിര്‍ത്തുകയായിരുന്നു. ബി ബറ്റാലിയനിലെ നൂറു പേരടങ്ങുന്ന ഒരു യൂണിറ്റാണ് ഇപ്പോള്‍ പോത്താനിക്കാട്ട് പ്രവര്‍ത്തനം തുടങ്ങിയത്. ഒരു കോടിയലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിന്‍റെ അറ്റകുറ്റപണികള്‍ യഥാസമയങ്ങളില്‍ നടത്താതിരുന്നതു മൂലം കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. മൂന്നു നിലകളിലായി രണ്ടു യൂണിറ്റിലെ 200 പേര്‍ക്ക് താമസിക്കുന്നതിനുള്ള ഡോര്‍മെട്ടറി സൗകര്യവും എല്ലാ നിലകളിലും ടോയ്ലറ്റ് ബ്ലോക്കുകളും ഓഫീസര്‍ മാര്‍ക്കുള്ള മുറികളും അടുക്കളകളും ചേര്‍ന്നതാണ് ഈ കെട്ടിടം. എറണാകുളം റൂറലില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആംമ്ഡ് റിസര്‍വ് ക്യാമ്പ് നിര്‍ത്തലാക്കിയതിനു ശേഷം ആരംഭിച്ച കെ.എ.പി ഒന്നാം ബറ്റാലിയന്‍ തൃപ്പൂണിത്തുറയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പോത്താനിക്കാട് ബറ്റാലിയന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ എറണാകുളം റൂറലിലെ 37 സ്റ്റേഷനുകള്‍ക്കായി അനുവദിച്ച കെ.എ.പി ബറ്റാലിയന്‍റെ പ്രയോജനം ലഭ്യമാകും. യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കങ്ങളും എന്‍.ഐ.എ അന്വേഷിക്കുന്ന നിരവധി കേസുകളും ഈ റൂറലിലെ പല പോലിസ് സ്റ്റേഷനുകളിലും ഉള്ളപ്പോള്‍ രാത്രിയും പകലും ലോക്കല്‍ സ്റ്റേഷനുകളില്‍ നിന്നാണ് അടിയന്തരാവശ്യങ്ങള്‍ക്ക് പോലിസിനെ ലഭ്യമാക്കിയിരുന്നത് ഇത് സ്റ്റേഷനുകളിലെ മറ്റു കേസുകളുടെ അന്വേഷണങ്ങളെ കാര്യമായി ബാധിച്ചിരുന്നു. കെ.എ.പി ബറ്റാലിയന്‍ ആരംഭിച്ചതോടെ എറണാകുളം റൂറലിലെ മുഴുവന്‍ ക്രമ സമാധാന പ്രശ്നങ്ങളിലും കെ.എ.പി യുടെ സേവനം ലഭ്യമാക്കാന്‍ കഴിയുന്ന പൊതുവെ ജല ദൗര്‍ബല്യം കുറവുള്ള ഈ മേഖലയില്‍ പോലിസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെ ഏക്കര്‍കണക്കിന് സ്ഥലം ഉണ്ടത്രേ. അധികം ദൂരെയല്ലാതെ തന്നെ വലിയ ചിറകളും, കാളിയാര്‍ പുഴയും, എം.വി.ഐ.പി കനാലും ഉണ്ടായിരിക്കെ വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. വാട്ടര്‍ അഥോറിട്ടിയുടെ ഒരു പൈപ്പ് കണക്ഷന്‍ മാത്രമാണിപ്പോള്‍ ഏക ആശ്രയം.
ഫോട്ടോ: പോത്താനിക്കാട് : കെ.എ.പി ഒന്നാം ബറ്റാലിയന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ച ബഹുനില മന്ദിരം.