പൈങ്ങോട്ടൂര്‍ പാടശേഖരസമിതിക്ക് നൽകിയ കൊയ്ത്തുമെതിയന്ത്രത്തിന്റെ താക്കോൽദാനം നിർവ്വഹിച്ചു.

കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ സഹായത്തോടെയും കർഷക പങ്കാളിത്തത്തോടും കൂടി പൈങ്ങോട്ടൂര്‍ പാടശേഖരസമിതിക്ക് നൽകിയ കൊയ്ത്തുമെതിയന്ത്രത്തിന്റെ താക്കോൽദാനം എം എൽ എ മാരായ ആൻറണി ജോൺ, എൽദോ എബ്രാഹം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പൈങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, പഞ്ചായത്ത് അംഗങ്ങൾ, പാoശേഖര സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. കോതമംഗലം ബ്ലോക്കിന് കീഴിലെ പാടശേഖര സമിതികൾക്ക് ലഭിക്കുന്ന ആദ്യ കൊയ്ത്ത്മെതിയെന്ത്രമാണിത്.കോതമംഗലം പഴയകാളവയലിലെ ഗ്രിൻസിറ്റിയിൽ
ചടങ്ങിൽകോട്ടപ്പടി,നെല്ലി്ക്കുഴി,പോത്താനിക്കാട് പഞ്ചായത്തുകള്‍ക്ക് പവര്‍ ടില്ലറുകളും നല്‍കി.കൃഷിവകുപ്പിന്റെ ജീവനി പദ്ധതി പ്രകാരം ഒരു ലക്ഷം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു നിര്‍ഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം സമ്മേളനത്തില്‍ അദ്യക്ഷത വഹിച്ചു.ബീന ബെന്നി,ബെന്നി പോള്‍,എം.കെ.വേണു,സന്ധ്യാ ലാലു,രഞ്ജിനി രവി,ഡായി തോമസ്,പി.കെ.മൊയ്തു,ജെയ്‌സണ്‍ ദാനിയേല്‍,ശാന്തി എബ്രാഹം,നിര്‍മ്മല മോഹന്‍,കെ.എം.പരീത്,കെ.റ്റി.എബ്രാഹം,സൗമ്യ ശശി,സെലിന്‍ ജോണ്‍,ഷീല കൃഷ്ണന്‍കുട്ടി,ബിന്ദു ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.oബ്ലാക്ക് പഞ്ചായത്ത്വൈസ് പ്രസിഡന്റ് ശാന്തമ്മ പയസ് സ്വാഗതവും ക്യഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു നന്ദിയും പറഞ്ഞു.
ഫോട്ടോ… ബ്ലോക്ക് പഞ്ചായത്തും ക്യഷിവകുപ്പും ചേർന്ന് പൈങ്ങോട്ടൂര്‍ പാടശേഖരസമിതിക്ക് നൽകിയ
കൊയ്ത്തുമെതിയന്ത്രത്തിന്റെ താക്കോൽദാനം എം എൽ എ മാരായ ആൻറണി ജോൺ, എൽദോ എബ്രാഹം എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസിന് നൽകി നിർവ്വഹിക്കുന്നു.