പനി ബാധിച്ച് ആദിവാസി ബാലൻ മരിച്ചു.

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ആദിവാസി ഊരില്‍ പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. വേണ്ടുന്ന ചികിത്സ കിട്ടാതെ വന്നതാണ് മരണകാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.മാണിക്കുടിയില്‍ കാണിക്കാരൻ ചെല്ലയ്യന്റെ മകൻ മനോജ് – ലക്ഷ്മി ദമ്പതികളുടെ മൂന്നരവയസുള്ള മകന്‍ ശ്രാവണ്‍ ആണ് മരിച്ചത്.രോഗം മൂര്‍ച്ഛിച്ച്് ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് മരിച്ചത്.പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച കുഞ്ഞിനെ വെള്ളിയാഴ്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുവന്നിരുന്നു.ജനറല്‍ മെഡിസിനിലെ ഡോക്ടര്‍ പരിശോധിച്ച്് പീഡിയാട്രീഷന്റെ പരിശോധനക്കും നിരീക്ഷണത്തിനുമായി വിട്ടിരുന്നു.പീഡിയാട്രീഷന്‍ പരിശോധിച്ച്് മരുന്നും നല്‍കി.കുട്ടിയുമായി മാതാപിതാക്കള്‍ കുടിയിലേക്ക് മടങ്ങുകയും ചെയ്തു.ഞായറാഴ്ച വൈകിട്ടോടെയാണ് രോഗം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചത്.കുട്ടിക്ക് മഞ്ഞപിത്തം ബാധിച്ചതായും സംശയമുണ്ട്്.താലൂക്ക് ആശുപത്രിയില്‍ കുട്ടിയ്ക്ക് കിടത്തി ചികിത്സ നല്‍കി ആവശ്യമായ ലാബ് ടെസ്റ്റുകള്‍ നടത്തി രോഗ നിര്‍ണ്ണയം നടത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്.ഇന്നലെ ( 17/2) രാവിലെ മരണവിവരം അറിഞ്ഞ് മെഡിക്കല്‍ സംഘവും പഞ്ചായത്ത് അധികൃതരും വാരിയം കുടിയിലെത്തിയിരുന്നു. കുട്ടിയുടെ സംസ്കാരം നടത്തി.കുട്ടിയുടെ അമ്മ ലക്ഷ്മി അങ്കണവാടി വര്‍ക്കറാണ്.