ശ്രീനാരായണഗുരു കോളേജിൽ കർത്തവ്യ 2020, സോഷ്യൽ വർക്ക് ഫെസ്റ്റ് നടത്തി

പൈങ്ങോട്ടൂർ: ശ്രീനാരായണഗുരു കോളേജിൽ ഫെബ്രുവരി 12,13 തീയതികളിൽ കർത്തവ്യ 2020, സോഷ്യൽ വർക്ക് ഫെസ്റ്റ് നടത്തി.ശ്രീനാരായണഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക് ആഭിമുഖ്യത്തിലാണ് ഫെസ്റ്റ്സംഘടിപ്പിച്ചത്.ഇതിനോടനുബന്ധിച്ചു സ്റ്റേറ്റ് ലെവൽ കോൺഫറൻസും,ഇന്റർ കോളേജ് ഫെസ്റ്റും നടത്തി . കോളേജ് പ്രിൻസിപ്പാൾ ഡോ.കെ. ലാലി അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. രാജി രാജു ഉദ്ഘാടനം ചെയ്തു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ശീതൾ ശ്യാം ക്ലാസുകൾ നയിച്ചു. കൂടാതെ രണ്ടാം ദിവസമായ പതിമൂന്നാം തീയതി നിരവധി കോളേജുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാ മത്സരങ്ങൾ നടത്തി. കോതമംഗലം സാന്ത്വനം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഫെസ്റ്റിന്റെ മുഖ്യ ആകർഷകമായിരുന്നു. സോഷ്യൽ വർക്ക് വിദ്യാർഥികൾ സാന്ത്വനം സ്കൂളിൽ നൽകിയ അലമാരയുടെ താക്കോൽ ദാന ചടങ്ങ് കോളേജ് മാനേജർ ശ്രീ അജി നാരായണൻ സ്കൂൾ പ്രിൻസിപ്പൽ ആതിര കൃഷ്ണൻ,സെക്രട്ടറി മാത്യു.വി ഇരുമല എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് ഹെഡ് ശ്രീ ബേസിൽ സി പോൾ, വൈസ് പ്രിൻസിപ്പൽ ശ്രീമതി ശ്രീനി, ആകാശവാണി റേഡിയോ ജോക്കി മഞ്ജു ആന്റണി, കോളേജ് പിആർഒ ശ്രീ എം ബി തിലകൻ,അസോസിയേഷൻ സെക്രട്ടറി ഷിഖിൽ കെ ഉണ്ണി. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!