കേന്ദ്ര സര്‍ക്കാരിന്റെ വിലക്കയറ്റ ജനദ്രോഹ നടപടികള്‍ക്കെതിരേ മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.

മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ വിലക്കയറ്റ ജനദ്രോഹ നടപടികള്‍ക്കെതിരേ മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഗ്യാസിന്റെ വില വര്‍ധന പിന്‍വലിക്കുക, ഗ്യാസ് സബ്സിഡി ജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കുക, റേഷന്‍ കടകളിലും സപ്ലൈകോയിലും നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുക, കെഎസ്ഇബി സര്‍ചാര്‍ജ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.
പ്രസിഡന്റ് മുസ്തഫ കൊല്ലങ്കുടി, വൈസ് പ്രസിഡന്റ് സില്‍ജോ, സെക്രട്ടറി സലീം ചാലില്‍, പൗരസമിതി അധ്യക്ഷന്‍ പി.എസ്.ചന്ദ്രശേഖരന് നായര്‍, സെയ്തു മുഹമ്മദ്, നാരായണന്, മുഹമ്മദ് അപ്പയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.